
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിട് ഇന്ത്യ ആറ് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിംഗായി മലയാളി താരം സഞ്ജു സാംസണ്. ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്.
വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. എന്നാല്‍ ഇന്നലെ അവസരം കിട്ടിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെ തഴഞ്ഞ ടീം മാനേജ്മെന്റിന്റെയും സെലക്ടര്മാരുടെയും തീരുമാനത്തിനെതിരെ ആണ് ആരാധകരരോഷം ഉയരുന്നത്.
ഒന്നാം നമ്പറായി ഏഷ്യാ കപ്പിനെത്തി, സൂപ്പര്‍ ഫോറിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് പാക്കിസ്ഥാൻ
26 റണ്‍സ് എടുത്ത് പുറത്തായ സൂര്യകുമാര്‍ യാദവും അഞ്ച് റണ്‍സ് വീതമെടുത്ത് മടങ്ങിയ തിലക് വര്‍മയും ഇഷാന് കിഷനും നിരാശപ്പെടുത്തിയപ്പോള്‍ ഇവര്‍ക്ക് നല്കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു സാംസണ് അര്ഹിക്കുന്നില്ലെ ഏന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മുംബൈക്കാരായ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈ താരങ്ങള്‍ക്ക് എത്ര പരാജയപ്പെട്ടാലും വീണ്ടും വീണ്ടും അവസരം നല്‍കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സൂര്യയെ ഏകദിനത്തില്‍ കണ്ണടച്ച് വിശ്വസിക്കുന്ന ടീം മാനേജ്മെന്റ് എന്തുകൊണ്ടാണ് ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് കഴിവ് തെളിയിക്കാന്‍ ഇനിയും സൂര്യക്ക് എത്ര അവസരം നല്‍കണമെന്നും ആരാധകര്‍ ചോദിച്ചു. ആരാധക പ്രതികരണങ്ങളിലൂടെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 16, 2023, 12:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]