
കൊളംബോ: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ചതിനാല്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്നലെ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയര്‍ന്നു.
മത്സരശേഷം പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനത്തെ ന്യായീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തുകയും ചെയ്തു. തോല്‍വിക്ക് കാരണം പ്രധാന താരങ്ങളെ ഒവിവാക്കിയതാണോ, അതിലിപ്പോള്‍ നിരാശ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് രോഹിത് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു.
വലിയ ലക്ഷ്യം മുന്നില്‍ കണ്ടാണ് ടീമിലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതെന്നും ഏകദിന ലോകകപ്പാണ് ടീമിന് മുന്നിലുള്ള ആ വലിയ ലക്ഷ്യമെന്നും രോഹിത് പറഞ്ഞു. കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താതെ തന്നെ ലോകകപ്പെന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ട് ടീമില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന ചില കളിക്കാര്‍ക്ക് അവസരം നല്കാന് തീരുമാനിക്കുകയായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ക്കാണ് ബംഗ്ലാദേശിനെതിരെ അവസരം നല്‍കിയത്.
ബംഗ്ലാദേശിനെതിരെ അക്സര്‍ പട്ടേല്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അക്സറിന് കളി ഫിനിഷ് ചെയ്യാനായില്ല. അതുപോലെ ഗില്ലിന്റെ സെഞ്ചുറിയും അസാമാന്യമായിരുന്നു. ടീമിന് എന്താണോ ആവശ്യം അത് നല്‍കണമെന്ന കൃത്യമായ ധാരണ ഗില്ലിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഗില്ലിന്റെ ഫോം നോക്കു. നിര്ബന്ധമല്ലെങ്കില് പോലും അവനൊരിക്കലും പരിശീലന സെഷന് നഷ്ടമാക്കാറില്ല. അതിന്റെ ഫലമാണ് അവന്റെ പ്രകടനം. അതുപോലെ ബംഗ്ലാദശിന്റെ വിജയത്തില്‍ എല്ലാ ക്രെഡിറ്റും അവരുടെ ബൗളര്‍മാര്‍ക്കാണ്. ഉജ്ജ്വലമായാണ് അവര്‍ പന്തെറിഞ്ഞതെന്നും രോഹിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 16, 2023, 8:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]