
കാമുകിയെ വിവാഹം കഴിക്കണം ; ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു; ഭര്‍ത്താവിന്റെ സഹോദരൻ ബന്ധു വീടുകളിലെത്തി വധഭീഷണി; ദുബായിക്കാരനായ ഭർത്താവിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത് സ്വന്തം ലേഖകൻ ദുബായ്: കാമുകിയെ വിവാഹം കഴിക്കാനായി ഭര്‍ത്താവ് തന്നെ ശാരീരികവും മാനസികവുമായി അതിക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി മിനി തോമസാണ് ഭര്‍ത്താവിനെതിരെ വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.
യുഎഇയില്‍ പ്രവാസിയായ തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും എന്നിട്ടും പലതവണ നാട്ടിലെത്തി ശാരീരികമായി ഉപദ്രവിക്കുകയാണെന്നും യുവതി വെളിപ്പെടുത്തുന്നു. വിമുക്തഭടനാണ് യുവതിയുടെ ഭര്‍ത്താവായ മണ്ണാര്‍ക്കാട് സ്വദേശി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
25 വര്‍ഷം മുൻപായിരുന്നു മിനിയുടെ വിവാഹം. രണ്ടു മക്കളുമുണ്ട്.
സൈന്യത്തില്‍നിന്നു വിരമിച്ച ശേഷം 2013 ല്‍ ഭര്‍ത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി.
പിന്നീട് കണ്‍സല്‍റ്റിങ് കമ്ബനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്ന് മിനി പറയുന്നു.
യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവരെ വിവാഹം കഴിക്കാൻ മിനിയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ അവിശ്വസിക്കുന്നെന്നും അയാളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബാന്തരീക്ഷം മോശമാക്കിയെന്നും സത്യവാങ്മൂലത്തില്‍ എഴുതണമെന്നു നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ നാട്ടിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും മിനിയുടെ പരാതിയില്‍ പറയുന്നു.
മുഖത്തും കഴുത്തിലും കൈകാലുകള്‍ക്കും പരുക്കേറ്റ് ആശുപത്രിയിലായി. മക്കളുടെ ഭാവിയെക്കരുതി ഇക്കാര്യങ്ങള്‍ ആരോടും പറഞ്ഞില്ല.
വിദേശത്തേക്കു മടങ്ങിയ ഭര്‍ത്താവ് കഴിഞ്ഞ ഓഗസ്റ്റില്‍ തിരിച്ചെത്തി മിനിയെ മര്‍ദിച്ചു. വയറ്റില്‍ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ മിനിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
എന്നാല്‍ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷൻ കാര്‍ഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭര്‍ത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരൻ ബന്ധുക്കളുടെ വീടുകളിലെത്തി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും മിനി പറയുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവ് ചെലവിന് നല്‍കുന്നില്ല.
ഇപ്പോള്‍ 600 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. നിത്യജീവിതം വളരെ കഷ്ടപ്പാടിലാണ്.
മണ്ണാര്‍ക്കാട് സ്വദേശിയായ ഭര്‍ത്താവിനെതിരെ ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും പൊലീസിലും പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍. ഭര്‍ത്താവിനെ ദുബായില്‍ നിന്ന് പിടികൂടി നാട്ടിലേക്കു മടക്കിയയയ്ക്കണമെന്നും നാട്ടിലെത്തുമ്ബോള്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ആക്രമണത്തിലുണ്ടായ പരുക്കുകള്‍ക്കു ചികിത്സച്ചെലവു നല്‍കണമെന്നും മിനി ആവശ്യപ്പെടുന്നു.
ഇവരുടെ ഭര്‍ത്താവ് ഷാര്‍ജ കോര്‍ണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]