

First Published Sep 15, 2023, 9:01 PM IST
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്. സൗന്ദര്യവർധക വസ്തുക്കളിലും പെർഫ്യൂമുകളിലും കുങ്കുമപ്പൂവ് ഉപയോഗിച്ച് വരുന്നു. ഫാബ്രിക് ഡൈയായും ഭക്ഷണത്തിന് നിറവും സ്വാദും നൽകുന്നതിനുമൊക്കെ കുങ്കുമപ്പൂവ് ഉപയോഗിക്കാറുണ്ട്. മറ്റ് പല ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും പോലെ കുങ്കുമപ്പൂവും ഒരു ചായയാക്കി മാറ്റാം.
ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. അറിയാം കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
ഒന്ന്…
കുങ്കുമപ്പൂവിൽ നിരവധി വൈവിധ്യമാർന്ന രാസഘടകങ്ങൾ ഉണ്ട്. ഇവയിൽ ചിലത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കാം.
രണ്ട്…
കൊളസ്ട്രോള്‍ കുറയ്ക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിലൂടെയും ഹൃദയോരോഗ്യം സംരക്ഷിക്കാം.
മൂന്ന്…
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കുങ്കുമപ്പൂവ് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു.
നാല്…
ആരോഗ്യകരമായ രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്ന ബി വിറ്റാമിനായ റൈബോഫ്ലേവിന്റെ സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. കുങ്കുമം ചായയിൽ സഫ്രാനൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ പ്രവർത്തനം വർധിപ്പിക്കും.
അഞ്ച്…
ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്റെ ആരോഗ്യത്തിനും കുങ്കുമപ്പൂവ് ചേർത്ത് ചായ കുടിക്കാം.
ആറ്…
കുങ്കുമപ്പൂവ് പിഎംഎസ് ലക്ഷണങ്ങളുടെ തീവ്രത കുറയുന്നതിനും സഹായിക്കും.
ഏഴ്…
കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ഇത് സഹായിക്കും.
എട്ട്…
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍
കുങ്കുമപ്പൂവ് ചേര്‍ത്ത ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി മഞ്ഞള്‍ ചേര്‍ത്ത വെള്ളം കൂടിക്കൂ, അറിയാം ഗുണങ്ങള്‍…
Last Updated Sep 15, 2023, 9:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]