കഠ്മണ്ഡു ∙ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികൾ അടങ്ങിയ രേഖകൾ കണ്ടെത്താനാവാതെ നേപ്പാൾ ഭരണകൂടം പ്രതിസന്ധിയിൽ. എഴുതിവച്ച ഔദ്യോഗിക ഉടമ്പടിയുടെ യഥാർഥ രേഖകൾ കണ്ടെത്താനാണ് നേപ്പാൾ ഭരണകൂടം ശ്രമിക്കുന്നത്.
എന്നാൽ ഔദ്യോഗിക ഉടമ്പടി രേഖകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നേപ്പാൾ പാർലമെന്റിൽ വ്യക്തമാക്കി. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാൾ രാജകുടുംബവുമായി 1816-ലാണ് ഉടമ്പടി ഒപ്പുവെച്ചത്.
ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ കരാർ നിലവിൽ വന്നത്. ഈ ഉടമ്പടി പ്രകാരമാണ് നേപ്പാളിന്റെ പടിഞ്ഞാറും കിഴക്കും ഉള്ള ഭാഗങ്ങൾ ബ്രിട്ടിഷ് ഇന്ത്യയോട് ചേർത്തത്.
തുടർന്ന് 1950-ൽ സ്വതന്ത്ര ഇന്ത്യയുമായി സമാധാന-സൗഹൃദ ഉടമ്പടിയും ഒപ്പുവെക്കുകയുണ്ടായി. രാജ്യത്ത് അതിർത്തി തർക്കങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുൻകാല ഉടമ്പടി രേഖകൾക്കുവേണ്ടി നേപ്പാൾ ഭരണകൂടം ഊർജിതമായ തിരച്ചിൽ ആരംഭിച്ചത്.
സർക്കാർ ആർക്കൈവുകൾ, വിവിധ ലൈബ്രറികൾ, മ്യൂസിയങ്ങൾ, പ്രസക്തമായ മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ ദിവസങ്ങൾ നീണ്ട പരിശോധനകൾ നടത്തിയെങ്കിലും 1816, 1950 എന്നീ വർഷങ്ങളിൽ ഒപ്പുവെച്ച ചരിത്രപ്രധാനമായ ഉടമ്പടി രേഖകൾ കണ്ടെത്താൻ അധികൃതർക്കായിട്ടില്ല.
അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും ഇടയ്ക്ക് ഉലച്ചിലുകൾ അനുഭവപ്പെട്ടിരുന്നു. നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നീ പ്രദേശങ്ങളെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങൾ നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

