
വാഷിങ്ടൻ ∙ 2022ൽ
യുഎസ് പ്രസിഡന്റായിരുന്നുവെങ്കിൽ യുക്രെയ്നുമായി സംഘർഷം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ്
. അലാസ്കയിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പുട്ടിന്റെ പരാമർശം. റഷ്യ- യുക്രെയ്ൻ സംഘർഷം തുടങ്ങിയ സമയത്ത് താൻ ആയിരുന്നു യുഎസ് പ്രസിഡന്റെങ്കില് യുദ്ധം ഒഴിവാക്കുമായിരുന്നു എന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു.
ഈ അവകാശവാദത്തെയാണ് ഇപ്പോൾ പുട്ടിനും അംഗീകരിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 24നാണ് റഷ്യ–യുക്രെയ്ൻ സംഘർഷം ആരംഭിച്ചത്.
ഈ സമയത്ത് ജോ ബൈഡനായിരുന്നു യുഎസ് പ്രസിഡന്റ്.
‘‘2022 ൽ മുൻ ഭരണകൂടവുമായുള്ള അവസാന കൂടിക്കാഴ്ചയിൽ യുഎസിലെ അന്നത്തെ എന്റെ സഹപ്രവർത്തകനോട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിലേക്ക് സാഹചര്യം വഷളാകുന്നത് ഒഴിവാക്കേണ്ടതിനെ പറ്റി ബൈഡനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് ഞാൻ അത് നേരിട്ട് പറഞ്ഞിരുന്നു’’ – പുട്ടിൻ പറഞ്ഞു.
‘‘പ്രസിഡന്റ് ട്രംപും ഞാനും തമ്മിൽ വളരെ നല്ല രീതിയിൽ വിശ്വസനീയമായ ബന്ധം സ്ഥാപിച്ചു.
ഈ പാതയിലൂടെ നീങ്ങുമ്പോൾ, യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എത്രയും വേഗം, എത്ര വേഗമാണോ അത്രയും നല്ലത്’’ – പുട്ടിൻ പറഞ്ഞു.
കഴിഞ്ഞ കാലം യുഎസ്-റഷ്യ ബന്ധത്തിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സാഹചര്യം ശരിയാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]