

ഒക്ടോബര്‍ ഒന്നുമുതല്‍ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം ; ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ ; മഞ്ഞനിറം നിര്‍ബന്ധമാക്കിയത് റോഡ്സുരക്ഷ പരിഗണിച്ച്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി.
ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന് ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ല്‍ ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം തുടരാന്‍ തീരുമാനിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിറംമാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയും. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാര്‍ഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]