
ആരോരുമില്ലാത്ത വൃദ്ധയോട് ജില്ലാ ആശുപത്രി അധികൃതരുടെ ക്രൂരത; മുറിവ് ഭേദമാകാതെ ആശുപത്രിയിൽ നിന്ന് പറഞ്ഞു വിട്ടു, വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആരോരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന കരുളായി സ്വദേശി പ്രേമലീല (68) കാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
വയോധികയുടെ രോഗം ഭേദമാകാതെ വീട്ടിലേക്കയച്ചു. കാലിൽ പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി.
എന്നാൽ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]