
മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ചപ്പാത്തിൽ സർവ്വമത പ്രാർത്ഥനയും കൂട്ട ഉപവാസവും നടന്നു. വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആശങ്കകളും പരിഹരിക്കണമെന്നാണ് സമരസമിതികളുടെ ആവശ്യം.
അന്താരാഷ്ട്ര വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാം പരിശോധിക്കണം. തമിഴ്നാടിനെ അപകീർത്തിപ്പെടുത്തുന്നതും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങളും ഒഴിവാക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതിയും ആവശ്യപ്പെട്ടു.
അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ആശങ്ക വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വിഷയത്തിൽ വ്യാജപ്രചരണം അവസാനിപ്പിക്കണം. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. പലരും 2018ലെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡാം എന്നത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.
Story Highlights : Mullaperiyar dam solution, Hunger strike in idukki
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]