

എരുമേലിയിൽ പാലം അപകടാവസ്ഥയിൽ: അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
എരുമേലി : ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും (ഷംല ഡോക്ടറുടെ ഹോസ്പിറ്റൽ ) പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു .
പാലത്തിന്റെ തുടക്കത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാലം നിലവിൽ അപകടകരമായ അവസ്ഥ യിൽ ആണ്.ഇതു വഴി ബൈക്കിലും മറ്റു വാഹനങ്ങളിലും പോകുന്നവർ ശ്രദ്ധിയ്യില്ലെങ്കിൽ അപകടപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
കാൽനട യാത്രക്കാരും കരുതലോടെ വേണം പോകേണ്ടത്. അധികൃതർ അടിയന്തിര ഇടപെടൽ നടത്തുന്നില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ പാലം പൊളിഞ്ഞു വീണേക്കാം. ഒരു പക്ഷെ ഇത് വലിയ ദുരന്തത്തിന് തന്നെ കാരണ മായേക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പഞ്ചായത്ത് അംഗം നാസർ പനച്ചി സ്ഥലത്ത് എത്തി പാലത്തിന്റെ അവസ്ഥ കാണുകയും പഞ്ചായത്ത് ഓവർസീയറെ എത്തിച്ചു പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിദിനം നൂറുകണക്കിന് ജനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ഒപ്പം അത്രയും വാഹനങ്ങളും. അതിനാൽ പാലം നന്നാക്കാൻ അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ജനങ്ങൾആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]