
ഇന്ന് പലതരത്തിലുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ വിവാഹവീടുകളിൽ നിന്നും മറ്റും പകർത്തിയ അനേകം വീഡിയോകളുണ്ടാവാറുണ്ട്. അതിൽ പലതും ഏറെ രസകരവുമാണ്. ചിലതാവട്ടെ നമ്മെ അസ്വസ്ഥരാക്കുന്നതും. എന്തായാലും, ഇതും ഒരു വിവാഹസ്ഥലത്ത് നിന്നും പകർത്തിയ വീഡിയോയാണ്.
വീഡിയോയിൽ കാണുന്നത് വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തുണ്ടാകുന്ന മഴയാണ്. ആളുകളെല്ലാം ആകെ പെട്ടു എന്ന അവസ്ഥയിലാണ്. അതേസമയം, വരൻ മഴയത്ത് തന്നെ നിൽക്കുന്നതും ആകെ നനയുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ആരും തന്നെ വരന്റെ അടുത്തേക്ക് വരികയോ അയാളോട് അവിടെ നിന്നും നനയാതെ മാറി നിൽക്കാനോ ഒന്നും തന്നെ പറയുന്നില്ല. വീഡിയോയുടെ പശ്ചാത്തലത്തിൽ ഒരാൾ നാല് മണിക്കൂറായി നിർത്താതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് കേൾക്കാം. മിന്നലുണ്ടെന്നും തോരാത്ത മഴയിൽ വിവാഹവീട്ടിലെ സാധനങ്ങളെല്ലാം നനഞ്ഞുപോയി എന്നും കൂടി ഇയാൾ പറയുന്നുണ്ട്.
ദൃശ്യങ്ങൾ കാണുമ്പോൾ ഇയാൾ പറയുന്നത് ശരിയാണ് എന്നും വ്യക്തമാവും. വിവാഹത്തിന് വേണ്ടി കൊണ്ടുവന്നിട്ടിരിക്കുന്ന കസേരകളടക്കം എല്ലാം നനയുന്നതും കാണാം. രണ്ട് പേർ സാധനങ്ങളെല്ലാം മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതേസമയം അതിഥികളും വിവാഹത്തിനെത്തിയവരുമെല്ലാം നിരാശരായ മുഖത്തോടെ നിൽക്കുന്നതും കാണാം. വരന്റെ മുഖഭാവമാണ് ഈ വീഡിയോയെ ആകെ വ്യത്യസ്തനാക്കുന്നത്. അയാൾ എങ്ങോട്ടും മാറാതെ ഒറ്റനിൽപ്പ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, അടുത്ത വീഡിയോയിൽ വരൻ സ്റ്റേജിൽ നിന്നും ഇറങ്ങുന്നതും കുട്ടികളുമായി സംസാരിക്കുന്നതും കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഇതുപോലെ പ്രധാനപ്പെട്ടതും മനോഹരമായതുമായ അവസ്ഥ ഇങ്ങനെ മഴകാരണം കുളമായിപ്പോയതിൽ പലരും വരനോട് സഹതാപം പ്രകടിപ്പിച്ചു. ചിലർ പറഞ്ഞത് തുറന്ന ഹാളുകളിൽ വിവാഹം സംഘടിപ്പിച്ചാൽ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ട് എന്നാണ്.
Last Updated Jul 15, 2024, 7:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]