
മികച്ച മൈലേജും കുറഞ്ഞ ചെലവും ഉള്ള ഒരു കാർ ഓടിക്കുക എന്നത് ആരാണ് ഇഷ്ടപ്പെടാത്തത്? മികച്ച മൈലേജിനും കുറഞ്ഞ പ്രവർത്തനച്ചെലവിനും വേണ്ടി നിങ്ങൾ ഒരു സിഎൻജി കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ അഞ്ച് കാറുകൾ പരിഗണിക്കാം. 10 ലക്ഷം രൂപയിൽ താഴെയാണ് ഈ അഞ്ച് സിഎൻജി കാറുകളുടെ വില.
മാരുതി സുസുക്കി ആൾട്ടോ കെ10 സിഎൻജി:
മാരുതി സുസുക്കി ആൾട്ടോ കെ10 ആണ് ഏറ്റവും വില കുറഞ്ഞ സിഎൻജി കാർ. 5.73 ലക്ഷം രൂപ മുതലാണ് ആൾട്ടോ കെ10 സിഎൻജി പതിപ്പിൻ്റെ എക്സ് ഷോറൂം വില. ആൾട്ടോ കെ10 സിഎൻജിക്ക് ഒരു കിലോ സിഎൻജിക്ക് 33.85 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
മാരുതി സുസുക്കി എസ്-പ്രസോ:
മാരുതി സുസുക്കി എസ്-പ്രസ്സോ വിലകുറഞ്ഞ സിഎൻജി കാർ കൂടിയാണ്. ഈ സിഎൻജി ഹാച്ച്ബാക്ക് കാറിന് ഒരു കിലോഗ്രാം സിഎൻജിക്ക് 32.73 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും. 5.91 ലക്ഷം രൂപ മുതലാണ് സിഎൻജി മോഡലിൻ്റെ എക്സ് ഷോറൂം വില. മാരുതിയുടെ സിഎൻജി കാറുകളിൽ എസ്-സിഎൻജി സാങ്കേതികവിദ്യ ലഭ്യമാണ്.
മാരുതി സുസുക്കി വാഗൺആർ സിഎൻജി:
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ വാഗൺആർ സിഎൻജി പതിപ്പിലും വരുന്നു. വാഗൺആർ സിഎൻജിയുടെ എക്സ് ഷോറൂം വില 6.44 ലക്ഷം രൂപ മുതലാണ്. ഈ സിഎൻജി കാർ നിങ്ങൾക്ക് ഒരു കിലോ സിഎൻജിക്ക് 34.05 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇത് ഈ പട്ടികയിലെ ഏറ്റവും ഉയർന്നതാണ്.
ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്:
ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി ഓപ്ഷനിലും വാങ്ങാം. 7.68 ലക്ഷം രൂപയാണ് i10 നിയോസിന്റെ സിഎൻജി പതിപ്പിൻ്റെ പ്രാരംഭ എക്സ് ഷോറൂം വില. ഈ സിഎൻജി കാർ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരു കിലോ സിഎൻജിയിൽ ഏകദേശം 25.61 കിലോമീറ്റർ വരെ സഞ്ചരിക്കാം.
ടാറ്റ ടിയാഗോ ഐസിഎൻജി:
ടാറ്റ മോട്ടോഴ്സിൻ്റെ സിഎൻജി കാറുകളിൽ ഐസിഎൻജി സാങ്കേതികവിദ്യ ലഭ്യമാണ്. 8.29 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ നിങ്ങൾക്ക് ടാറ്റ ടിയാഗോ സിഎൻജി പതിപ്പ് വാങ്ങാം. ഒരു കിലോ സിഎൻജിക്ക് 26.47 കിലോമീറ്റർ മൈലേജ് ഈ കാറിന് ലഭിക്കും.
ശ്രദ്ധിക്കുക: മുകളിൽ സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം ആണ്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യാസമുണ്ടാകാം.
Last Updated Jul 15, 2024, 11:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]