
സ്വന്തം ലേഖകൻ
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1573156320 = jQuery( “.third-slider-1573156320” );$thirdslider1573156320.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1573156320.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1573156320.on(“mouseover”, function(){$thirdslider1573156320.unslider(“stop”);}).on(“mouseout”, function() {$thirdslider1573156320.unslider(“start”);});});
തിരുവനന്തപുരം: കനത്ത മഴയ്ക്കൊപ്പമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ ഒടിഞ്ഞു വീണും സംസ്ഥാനത്ത് വൈദ്യുതി വിതരണ സംവിധാനത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1015960733 = jQuery( “.third-slider-1015960733” );$thirdslider1015960733.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1015960733.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1015960733.on(“mouseover”, function(){$thirdslider1015960733.unslider(“stop”);}).on(“mouseout”, function() {$thirdslider1015960733.unslider(“start”);});});
‘പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കുക. ഓര്‍ക്കുക, ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള എമര്‍ജന്‍സി നമ്പരാണ്.’- കുറിപ്പില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );
കുറിപ്പ്:
കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ ഒടിഞ്ഞു വീണും സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് മധ്യ കേരളത്തില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്.ടി. പോസ്റ്റുകളും എല്‍.ടി. പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരാണ്. സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. പ്രതികൂല സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കുക.
ഓര്‍ക്കുക, ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള എമര്‍ജന്‍സി നമ്പരാണ്.
വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും.
;new advadsCfpAd( 371347 );