
വൻവിജയം തീർത്ത ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിന് ശേഷം കേരളത്തിന്റെ ഓരോ ജില്ലകളിലും നടക്കുന്നു ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ആരംഭിക്കാനൊരുങ്ങുന്നു. മലപ്പുറം ജില്ലയാണ് ആദ്യവേദിയാകുന്നത്. സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്നു.
രാവിലെ 9 മണി മുതൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്നത്. ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ ജില്ലാ സമ്മേളനം ജൂൺ 23(ഞായറാഴ്ച) തിരൂർ ബിയൻകോ കാസിൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിൽ ട്വന്റിഫോർ അവതാരകരും ഫ്ളവേഴ്സ് ജനപ്രിയതാരങ്ങളും പരിപാടിയിൽ അണിനിരക്കും.
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾ ആദരവിന്റെ ഭാഗമാകാൻ നിങ്ങളുടെ വിരങ്ങൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്കും ജൂൺ 22 വരെ പേര് രജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 10 .00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, ട്വന്റിഫോർ കണക്ടിന്റെ മെയിൽ ഐഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 8111991602, 8111991260
Email ID: 24connect@
Story Highlights : Honour to Students who scored full A+ in SSLC examination at 24 prekshakarude jilla sammelanam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]