
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് ദാരുണമായ അപകടം നടന്നത്. നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നും അവരെ ഹെലികോപ്റ്ററിൽ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരീനാഥ് റൂട്ടിൽ രുദ്രപ്രയാഗിൽ നിന്ന് 5 കിലോമീറ്റർ അകലെ റൈറ്റോലിയിലായിരുന്നു അപകടം. മരിച്ച 12 പേരിൽ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.
ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്കും ഉഖിമഠിലേക്കും പോകുകയായിരുന്നു. യാത്രക്കാർ തീർഥാടകരാണോ അതോ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഹനത്തിൽ 26 പേരുണ്ടായിരുന്നതായാണ് സൂചന. അതേസമയം, അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
Last Updated Jun 15, 2024, 4:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]