
മുംബൈ: മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗ് ആഗോള റിലീസിന് ആറുദിവസം മുന്‍പാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. ടോം ക്രൂസിന്റെ ഏഥൻ ഹണ്ട് അവസാനമായി ബിഗ് സ്ക്രീനിലേക്ക് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പടത്തിനുണ്ട്.
മൂന്ന് പതിറ്റാണ്ടായി ആഗോളതലത്തില്‍ വിജയം നേടിയ ഫ്രാഞ്ചൈസി എട്ടാം ഭാഗത്തോടെ ഗംഭീരമായി അവസാനിക്കുകയാണ്. അന്താരാഷ്ട്ര വിപണിക്ക് ആറ് ദിവസം മുമ്പ് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം മികച്ച തുടക്കം ഇന്ത്യന്‍ ബോക്സോഫീസില്‍ ഉണ്ടാക്കിയേക്കും എന്നാണ് വിവരം. മെയ് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗ് ഇന്ത്യയിലെ ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർക്കുക ബോളിവുഡ് വമ്പന്മാരെ പോലും മറികടക്കുമെന്നാണ് അഡ്വാൻസ് ബുക്കിംഗ് വിൽപ്പന കണക്കുകള്‍ ഉദ്ധരിച്ച് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
യുഎസിൽ അഡ്വാൻസ് ബുക്കിംഗ് പൂർണ്ണ തോതിൽ ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഇന്ത്യയിൽ, ചിത്രത്തിന്റെ പ്രീ-സെയിൽ റെക്കോർഡുകൾ തകർക്കുകയാണ്. ആദ്യ ദിവസം തന്നെ, വലിയ സിനിമാ ശൃംഖലകളിൽ ചിത്രം 12,000 ടിക്കറ്റുകൾ ഈ ചിത്രത്തിന്റെ വിറ്റിരുന്നു.
റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ. അണിയറപ്രവർത്തകരുടെ അഭിപ്രായത്തിൽ, ഈ സംഖ്യ ഇപ്പോൾ 60,000 കടന്നതായും ഒരു ലക്ഷത്തിലേക്ക് അടുക്കുന്നതായും പറയുന്നു. ഹിന്ദി പതിപ്പിനുള്ള അഡ്വാൻസ് ബുക്കിംഗ് നമ്പറുകൾ പലഹിന്ദി ചിത്രങ്ങളേക്കാളും മികച്ചതാണ്.
ഇംഗ്ലീഷ് , പ്രാദേശിക നമ്പറുകളും കൂടി ചേർത്താൽ, ഈ വർഷം പുറത്തിറങ്ങിയ പല വന്‍ ഇന്ത്യൻ ചിത്രങ്ങളേക്കാളും മികച്ച റിലീസ് കളക്ഷന്‍ ട്രാക്ക് മിഷൻ ഇംപോസിബിൾ 8 ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഛാവ, സിക്കന്ദർ, ഗെയിം ചേഞ്ചർ, എൽ2: എമ്പുരാൻ, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ മികച്ച ഓപ്പണിംഗ് ചിത്രം നേടിയേക്കും എന്നാണ് വിവരം. 15 കോടിയാണ് മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗിന് ചില മാര്‍ക്കറ്റ് ട്രാക്കര്‍മാര്‍ പറയുന്നത്. 110 കോടിക്ക് മുകളില്‍ ലൈഫ് ടൈം കളക്ഷനും പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം ടോം ക്രൂയിസിന്റെ മിഷൻ: ഇംപോസിബിൾ – ദി ഫൈനൽ റെക്കണിംഗ് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രീമിയര്‍ ചെയ്തത്. അവിടെ എല്ലാവരുടെയും കയ്യടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.പക്ഷേ റോട്ടൻ ടൊമാറ്റോസിൽ ആ ചിത്രം വേണ്ടത്ര റൈറ്റിംഗ് നേടിയില്ലെന്നാണ് വിവരം.
2006 ന് ശേഷം മിഷൻ: ഇംപോസിബിൾ ഫ്രാഞ്ചൈസിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ച ചിത്രമാണ് ദി ഫൈനൽ റെക്കണിംഗ് എന്നാണ് റിപ്പോര്‍ട്ട്. ഫാൾഔട്ട്, ഗോസ്റ്റ് പ്രോട്ടോക്കോൾ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നിലാണ് ഫ്രഞ്ചെസിയുടെ ഫിനാലെ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]