
15കാരിയെ താമസസ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ 15 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് നടത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്സോ കോടതി. എഴുവന്തല സ്വദേശി മണികണ്ഠനെ (49) ആണ് പട്ടാമ്പി പോക്സോ കോടതിയുടെ ചാർജ് ഉള്ള പാലക്കാട് പോക്സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.
പ്രതിക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് ശിക്ഷാ വിധിയിലെ വ്യവസ്ഥ. പിഴ ഒടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിനതടവും പ്രതി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പിഴ സംഖ്യ ഇരയായ പെൺകുട്ടിക്കു നൽകാനും ഇതു അധിക തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. ചേർപ്പുളശ്ശേരി റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കേസിൽ 20 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്. 35 രേഖകളും ഹാജരാക്കി.