
‘അസംബന്ധം എഴുന്നള്ളിക്കാന്‍ അധികം സമയം കളയേണ്ടതില്ല’: മകളെ കുറിച്ചുള്ള ചോദ്യത്തിനു ക്ഷുഭിതനായി മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ബന്ധപ്പെട്ട റിപ്പോര്ട്ടിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി . താങ്കളുടെ മകള്‍ കൂടി ഉള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട വിധി ആശ്വാസകരമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അസംബന്ധം എഴുന്നള്ളിക്കാന്‍ അധികം സമയം കളയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വെറുതെ ഇത്തരം കാര്യം പറയാന്‍ വേണ്ടി മാത്രം അവസരം എടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതികളുടെ മുന്നില്‍ വരുന്ന കാര്യത്തില്‍ സ്വാഭാവിക നടപടിയുണ്ടാകും. അതു വരുമ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ – എക്സാലോജിക്സ് ദുരൂഹ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും നോട്ടിസ് അയ്ക്കാന്‍ ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ പേരുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഗവർണറുടെ പരാമർശം തള്ളി മുഖ്യമന്ത്രി
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സുപ്രീംകോടതിക്ക് എതിരായ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇവിടെയൊക്കെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നത് കാണാതിരിക്കാനാവില്ല. അതിന്റെ ഭാഗമായി എടുത്ത നിലപാടായിരിക്കാം ഗവര്‍ണറുടേത്. അതിനോടു യോജിക്കാന്‍ കഴിയില്ല. പക്ഷെ പഴയ ഗവര്‍ണര്‍ പോലെയല്ല പുതിയ ഗവര്‍ണര്‍. നല്ല രീതിയില്‍ അദ്ദേഹം കാര്യങ്ങളില്‍ സഹകരിച്ചു പോകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.