
സതീശന്റെ പ്രസ്താവന തിരുത്തപ്പെടേണ്ടത്; പ്രതിഷേധവുമായി സംസ്ഥാന വഖഫ് ബോർഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മുനമ്പം ഭൂമി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് . ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലുമായി ബന്ധപ്പെട്ട് ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഡാലോചനയെന്ന് വ്യാഖ്യാനിച്ച് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന പിൻവലിക്കണമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണെന്ന് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് യുഡിഎഫ് തുടക്കം മുതൽ പറയുന്നതാണെന്നായിരുന്നു സതീശൻ പറഞ്ഞത്. സർക്കാർ വഖഫ് ബോർഡിനെക്കെണ്ട് ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ച് ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾക്ക് സ്റ്റേ വാങ്ങുകയായിരുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഫാറൂഖ് കോളജ് നൽകിയ ഹർജി പരിഗണിച്ച വഖഫ് ട്രൈബ്യൂണൽ പറവൂർ സബ് കോടതിയിലുള്ള മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്റെ ആവശ്യം നിരാകരിച്ചിരുന്നു. സർട്ടിഫൈഡ് കോപ്പികൾ മതി എന്നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതിനെതിരെ ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയും ട്രൈബ്യൂണൽ കേസിൽ അന്തിമ വിധി പറയരുതെന്നും വാദം തുടരാമെന്നും ഉത്തരവിടുകയായിരുന്നു. മേയ് 29 വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 19ന് നിലവിലുള്ള ട്രൈബ്യൂണലിന്റെ കാലാവധി അവസാനിക്കും.