
തൃശൂർ: എംഡിഎംഎ കേസിൽ വിദേശ പൗരൻ കുന്നംകുളം പൊലീസിന്റെ പിടിയിലായി. ടാൻസാനിയന്‍ പൗരനായ അബ്ദുൽ ഹാമദ് മഖാമെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ചൊവ്വന്നൂരിൽ നിന്ന് 67 ഗ്രാം എംഡിഎംഐയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പ്രതികളെ കുന്നംകുളം പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ പൂക്കോട് താമരയൂർ സ്വദേശികളായ നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടാന്‍സാനിയന്‍ സ്വദേശിയുടെ പങ്ക് വ്യക്തമായത്. പ്രതികള്‍ക്ക് എംഡിഎംഎ വില്പന നടത്തിയത് ടാന്‍സാനിയന്‍ പൗരന് അബ്ദുള്‍ ഹാമദ് ആയിരുന്നു. കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നാണ് ടാന്ർസാനിയന് പൗരനെ വലയിലാക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വില്പന സംഘത്തിലെ കണ്ണിയും ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയും ആണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]