
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
ചെന്നൈ ∙ തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിലായി. പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം.
വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കുണ്ട്.
വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു.
തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.
പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]