
ദില്ലി: ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ഷാദ്രയിലാണ് നടുക്കുന്ന സംഭവം. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടത്. മൃതദേഹം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിയേറ്റാണ് യുവതിയുടെ മരണം എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹത്തിൽ രണ്ടിടത്ത് വെടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചു തന്നെയാണോ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട യുവതി ആരാണെന്ന് കണ്ടെത്താനും ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ആരാണ് കൊലപതകം നടത്തിയത് എന്നതിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ ജി.ടി.ബി എൻക്ലേവ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]