

മാധ്യമങ്ങളുടെ മുൻപില് തന്നെ ഒരു മോശക്കാരിയായി അവതരിപ്പിച്ചു; വികാര പൂര്‍ത്തീകരണത്തിന് ശേഷം ഒഴിവാക്കി; അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ
കൊച്ചി: ഡാൻസ് കളിച്ച് സിനിമാ റിവ്യൂ നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ അലിൻ ജോസ് പെരേരയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോർട്ട് ഫിലിം അഭിനേത്രിയായ റിയ.
മാധ്യമങ്ങളുടെ മുൻപില് തന്നെ ഒരു മോശക്കാരിയായി അവതരിപ്പിച്ചത് സംവിധായകൻ ബ്രൈറ്റും അലിൻ ജോസ് പെരേരയും കൂടി ചേർന്നാണ് എന്ന് റിയ ആരോപിക്കുന്നു.
അവർ പറഞ്ഞിട്ടാണ് കൊച്ചി ലുലു മാളില്‍ എത്തുന്നത്. തന്നെ വിളിച്ചിട്ട് അവർ മറ്റു മീഡിയക്കാരെ മുഴുവൻ അവിടെ വിളിച്ചു വരുത്തിയിരുന്നു.
അങ്ങനെ മീഡിയക്കാരുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് പല കാര്യങ്ങളും ചെയ്യേണ്ടിയും പറയേണ്ടിയും വന്നു. അതൊക്കെ വലിയ നാണക്കേടും വിമർശനങ്ങളും ആണ് തനിക്ക് ഉണ്ടാക്കിയത് എന്ന് റിയ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അലിയേട്ടന്റെ പെണ്ണ് ആൻസി എന്ന ഷോർട്ട് ഫിലിമിലെ നായിക എന്ന നിലയിലാണ് താൻ എത്തിയത് എങ്കിലും അലിന്റെ കാമുകി എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ തന്നെ അവതരിപ്പിച്ചത് എന്നും അവർ പറയുന്നു. തന്നോട് ഏറെ അടുപ്പവും ഇഷ്ടവും കാണിച്ച അലിൻ പോലും ഇപ്പോള്‍ തന്നെ വളരെ മോശമായ രീതിയില്‍ പറഞ്ഞു നടക്കുകയാണ്.
ലൈംഗിക ചുവയോടെ സംസാരിക്കുന്നതും ഇടപഴകുന്നതും ക്രിമിനല്‍ കുറ്റ കൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നിരിക്കേ ആണ് ആളുകള്‍ ഇത്തരത്തില്‍ ഇടപെടുന്നത് എന്നത് ശ്രദ്ധേയമാണ്. റിയയുടെ അഭിമുഖത്തിനു താഴെ വരുന്ന കമന്റുകളില്‍ ഭൂരിപക്ഷവും സ്ത്രീവിരുദ്ധമായവയാണ്. മീഡിയ ശ്രദ്ധ കിട്ടാനുള്ള വഴിയാണ് ഇത്തരം ആരോപണങ്ങളെന്ന വിമർശനവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]