
മസ്കറ്റ്: ഒമാനില്‍ ഫാക് കുർബ സംരംഭത്തിലൂടെ 511 തടവുകാര്‍ ജയില്‍ മോചിതരായതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരാണ് മോചിതരായത്. ഇതില്‍ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള തടവുകാരാണ് ഏറ്റവും കൂടുതല്‍.
169 തടവുകാരാണ് വടക്കന്‍ ബത്തിനയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. തെക്കന്‍ ബത്തിനയില്‍ നിന്ന് 85 പേരും ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 73 പേരും തെക്കല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് 57 പേരും ദാഹിറ ഗവര്‍ണറേറ്റില്‍ നിന്ന് 49 തടവുകാരും മസ്കറ്റില്‍ നിന്ന് 29 തടവുകാരും വടക്കന്‍ ശര്‍ഖിയയില്‍ നിന്ന് 18 പേരും അല്‍ വുസ്തയില്‍ നിന്ന് 14 പേരും ബുറൈമിയില്‍ നിന്ന് മൂന്ന് പേരുമാണ് മോചിതരായത്.
ചെറിയ കുറ്റകൃത്യങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. സംരംഭത്തിന്റെ 12ാമത് പതിപ്പ് ദിവസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്. രണ്ടു മാസം നീണ്ടു നിൽക്കും. ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 7000ൽ അധികം ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഇത്തവണയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാതനായ ഒമാനി പൗരന്റെ കാരണ്യത്തില്‍ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ദാഹിറ ഗവര്‍ണറേറ്റിൽ നിന്നുള്ള ഒമാന്‍ സ്വദേശി തടവില്‍ കഴിയുന്നവരുടെ പിഴത്തുക അടച്ചു തീര്‍ത്ത് ഇവരുടെ മോചനത്തിന് വഴിയൊരുക്കുന്നത്. ഇത്തവണം 49 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]