
സമ്മർദ്ദം കുറക്കുന്നതിന് പേരുകേട്ടവയാണ് ഓർക്കിഡ്. മാനസിക സമാധാനം നിലനിർത്താൻ സഹായിക്കുന്ന നിരവധി ഔഷധങ്ങളിൽ ഇവ ഉപയോഗിക്കാറുണ്ട്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ചത് ആയതുകൊണ്ട് തന്നെ പലരും ഓർക്കിഡ് കൃഷി ചെയ്യാറുണ്ട്. നാടൻ ഇനങ്ങൾ മുതൽ വിദേശികൾ വരെ ഓർക്കിഡിലുണ്ട്. രണ്ട് തരത്തിലാണ് ഓർക്കിഡുകൾ ഉള്ളത്. ഒന്ന് പടർന്നു കേറുന്ന എപ്പിഫൈറ്റിക് ഓർക്കിഡുകളും മറ്റൊന്ന് നിലത്ത് വളരുന്ന ടെറസ്ട്രിയൽ ഓർക്കിഡുകളും. പെട്ടെന്ന് വാടാത്ത ഓർക്കിഡ് ചെടിക്ക് വിപണിയിൽ നല്ല വിലയാണുള്ളത്. പലതരം ഇനങ്ങൾ ഉള്ളതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം വാങ്ങേണ്ടത്. ചിലപ്പോൾ വലിയ വില കൊടുത്ത് വാങ്ങിയാലും അവയിൽ നിന്നും പൂക്കൾ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് തന്നെ ഓർക്കിഡ് വളർത്തുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നടുമ്പോൾ ശ്രദ്ധിക്കണം
ഈർപ്പം നിലനിൽക്കുന്നതും വായു സഞ്ചാരമുള്ളതുമായ ചട്ടിയിൽ വേണം ഓർക്കിഡ് നടേണ്ടത്. അതുകൊണ്ട് തന്നെ ഓർക്കിഡ് ചെടികൾക്ക് വേണ്ടി പ്രത്യേകമായി നിർമ്മിച്ച ചട്ടികൾ വിപണിയിൽ ലഭ്യമാണ്. നടുമ്പോൾ കരിക്കട്ട അല്ലെങ്കിൽ ഇഷ്ടിക കഷ്ണം ഇട്ടുവേണം ചട്ടി നിറക്കേണ്ടത്. ആവശ്യമെങ്കിൽ തൊണ്ട് വേരിന്റെ ഭാഗത്തായി ഇട്ടുകൊടുക്കാവുന്നതാണ്. ചട്ടിയുടെ മധ്യഭാഗത്തായി ഒരു കമ്പ് സ്ഥാപിക്കണം. ഇത് ചെടിയെ കെട്ടി നിർത്താൻ വേണ്ടിയാണ്.
വളം ഇടേണ്ടത് ഇങ്ങനെ
ഓർക്കിഡ് നന്നായി വളരണമെങ്കിൽ വളം അത്യാവശ്യമാണ്. രാസവളങ്ങളും ജൈവവളങ്ങളും ഇതിനായി ഉപയോഗിക്കാൻ സാധിക്കും. മാസത്തിൽ ഒരിക്കൽ കാലിവളവും, രണ്ട് മാസത്തിൽ ഒരിക്കൽ കോഴിവളവും ഉപയോഗിക്കാവുന്നതാണ്. കൂടാതെ തേങ്ങാവെള്ളവും വളമായി ഉപയോഗിക്കാൻ സാധിക്കും. ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലിലിറ്റർ തേങ്ങാവെള്ളം ചേർത്ത് ഓർക്കിഡ് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഓർക്കിഡ് എളുപ്പത്തിൽ പൂക്കും.
ഇഞ്ചി ഇങ്ങനെയും സൂക്ഷിക്കാം; കേടാകാതിരിക്കാൻ ഇത്രയും ചെയ്താൽ മതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]