
കൈക്കൂലി വാങ്ങവേ പിടിയിലായ ഐഒസി ഉദ്യോഗസ്ഥന്റെ പക്കൽ 29 ലക്ഷം രൂപയുടെ നിക്ഷേപം, വൻ മദ്യശേഖരവും കണ്ടെത്തി
തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവങ്കോണം പണ്ഡിറ്റ്കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്സ് മാത്യു അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് വരുന്നവഴി മറ്റൊരാളിൽ നിന്ന് കൈക്കൂലി വാങ്ങിയതായാണ് സംശയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]