
ദില്ലി: ശശി തരൂരിനെതിരെ നടപടിയുണ്ടാവില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കേന്ദ്ര – സംസ്ഥാന സർക്കാരുകളെ തരൂർ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാർട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തരൂരിനോട് സംസാരിച്ചു. തരൂർ പാർട്ടി നയത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നതായി എ ഐ സി സി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയാണ്. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീനർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ ചില നേതാക്കൾ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]