
ഇടപാടുകൾ നിർത്താൻ പേയ്ടിഎം പേയ്മെന്റ് ബാങ്കിന് മാർച്ച് 15 വരെ റിസര്‍വ് ബാങ്ക് സമയം നീട്ടി നല്കി. ഈ മാസം 29 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. ഈ സമയപരിധിയാണിപ്പോള്‍ 15 ദിവസം കൂടി നീട്ടി ആര്‍ബിഐ അനുവദിച്ചത്. വ്യാപാരികളും മറ്റു ഉപഭോക്താക്കൾക്കും ഉള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. നിലവിലെ പണമിടപാടുകളിൽ നിന്നും മാറി മറ്റു ക്രമീകരണം ഒരുക്കനാനാണ് സമയം നീട്ടിയത്. ഉപഭോക്താക്കളുടെ സംശയ നിവാരണത്തിനായി ആർബിഐ ചോദ്യോത്തരങ്ങൾ പുറത്തിറക്കി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ അക്കൗണ്ടുകൾ, വാലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. അതേസമയം മാർച്ച് 15 ന് ശേഷം വാലറ്റിലുള്ള തുക കഴിയും വരെ ഉപയോഗിക്കാമെന്നും ആർ ബി ഐ വ്യക്തമാക്കി.
ഇതിനിടെ, റിസർവ് ബാങ്ക് വിലക്കിന് പിന്നാലെ പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ ഡി അന്വേഷണം. പേടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ആർ ബി ഐ വിലക്ക് നേരിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണവുമായി പേ ടിഎമ്മിലെത്തുന്നത്. കമ്പനി വിദേശനാണ്യ വിനിമയച്ചട്ടം ലംഘനം ആരോപിച്ചാണ് ഇ.ഡി അന്വേഷണം.
പേടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പരിശോധന നടത്തുന്നുണ്ട്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്റസ് ബാങ്കിനോട് നിര്‍ദേശിച്ചിരുന്നത്. ഇതാണിപ്പോള്‍ മാര്‍ച്ച് 15വരെ നീട്ടി നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളിൽ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്.
പേടിഎം യു.പി.ഐ സേവനങ്ങള്‍ മറ്റൊരു വിഭാഗമായതിനാല്‍, റിസര്‍വ് ബാങ്കിന്റെ നടപടി ബാധകമല്ല. എന്നാല്‍, പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ അത് യു.പി.ഐ ആപ്പ് സേവനങ്ങളെയും ബാധിക്കും. ഇതോടെ പുതിയ നോഡൽ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാൻ പേടിഎം നീക്കം തുടങ്ങിയിരുന്നു. ഇ ഡി അന്വേഷണം കൂടി എത്തിയതോടെ പേടിഎം ഓഹരിവില സർവകാല ഇടിവിലെത്തിയിരുന്നു.
Last Updated Feb 16, 2024, 9:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]