
ദില്ലി: ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നുള്ള പരാതിയുമായി യുവതി. ജോവാന ചിയു എന്ന യുവതിയാണ് വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിട്ടുള്ളത്. മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് കൂടുതൽ നേരം വാഷ് റൂം ഉപയോഗിച്ചതിനാണ് എയർലൈൻ ഇത്തരത്തിൽ പ്രതികരിച്ചത്. തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് വാഷ് റൂമിൽ പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. വിമാനത്തിൽ നിന്ന് പുറത്താക്കുന്നതിനിടെ തൻ്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായി പോയി.
വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലേക്കുള്ള തൻ്റെ ടാക്സി നിരക്ക് തരാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊട്ടിക്കരഞ്ഞ് പോയപ്പോൾ അവർ ഗാർഡിനെ വിളിച്ചു. വെസ്റ്റ്ജെറ്റ് അധികൃതരുടെ പെരുമാറ്റത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിസന്ധിക്കിടെ മറ്റൊരു വെസ്റ്റ്ജെറ്റ് സൂപ്പർവൈസറുമായി സംസാരിക്കാൻ ജോവാനയ്ക്ക് കഴിഞ്ഞു.
പക്ഷേ അടുത്ത വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും നൽകിയില്ല. വിമാനത്താവളത്തിൽ വെച്ച് തന്റെ ബുക്കിംഗ് റഫറൻസ് നമ്പർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് വെസ്റ്റ്ജെറ്റ് അത് അയച്ച് തന്നത്. അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്ക കാരണം ടാക്സിയിൽ കയറി പോവുകയായിരുന്നുവെന്നും ജോവാന പറഞ്ഞു. യവായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് നേരിട്ട് അയയ്ക്കുക എന്നാണ് ജോവാനയോട് പോസ്റ്റിനോട് എയർലൈൻ പ്രതികരിച്ചത്. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കണമെന്ന പ്രതികരണവും എക്സിൽ ഉയരുന്നുണ്ട്.
Last Updated Feb 16, 2024, 2:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]