
കൊച്ചി-പാസ്പോര്ട്ടില് കൃത്രിമം നടത്തി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇവര്‍ പിടിയിലായത്.
കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.
മസ്കത്തിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. ഇവരുടെ കൈയ്യില്‍ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്.
പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്പോര്ട്ടില് കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
2024 February 15 Kerala passport cochin airport title_en: Forgery of passport, two young women arrested for going to Gulf …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]