കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസ് ‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂർണമായും എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റൽ പേയ്മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കുന്നതായിരിക്കും.
പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവഴി കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി നൂതനമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാനാണ് സംസ്ഥാന സർക്കാരും മീറ്റർ അധികൃതരും ആലോചിക്കുന്നത്. കൊച്ചി ജനതയ്ക്ക് ഇനി കൂടുതൽ സൗകര്യപ്രദമായി മെട്രോ കണക്ട്’ ഇലക്ട്രിക്ക് ബസുകളിൽ യാത്ര ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]