

സംസ്ഥാനത്ത് ഒൻപത് ഇൻസ്പെക്ടർക്ക് ഡിവൈഎസ്പിമാരായി പ്രൊമോഷൻ നൽകി ; 114 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ; കോട്ടയത്തേയ്ക്ക് മുരളി എം കെയും പാലായിലേക്ക് സദൻ കെ യും ചങ്ങനാശ്ശേരിയിലേയ്ക്ക് സജി മാർക്കോസും ഡി വൈ എസ് പിമാരായി എത്തും ; ഡി വൈ എസ് പിമാരുടെ സ്ഥലമാറ്റത്തിന്റെ വിശദ പട്ടിക താഴെ വായിക്കാം
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് ഒൻപത് ഇൻസ്പെക്ടർക്ക് ഡിവൈഎസ്പിമാരായി പ്രൊമോഷൻ നൽകി. 114 ഡി വൈഎസ്പിമാരെ സ്ഥലം മാറ്റി.
കോട്ടയത്തേയ്ക്ക് മുരളി എം കെയും പാലായിലേക്ക് സദൻ കെ യും ചങ്ങനാശ്ശേരിയിലേയ്ക്ക് സജി മാർക്കോസും ഡിവൈഎസ്പിമാരായി എത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തെ 114 ഡി വൈ എസ് പിമാരെ സ്ഥലം മാറ്റി നിയമിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.
കോട്ടയത്ത് നിന്ന് അനീഷ് കെ ജി അമ്പലപ്പുഴയിലേയ്ക്കും പാലായിൽ നിന്ന് എ ജെ തോമസ് മൂവാറ്റുപുഴയിലേയ്ക്കും സ്ഥലം മാറും. കട്ടപ്പനയിൽ നിന്ന് നിഷാദ് മോൻ വി എ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് കൊച്ചി സിറ്റിയിലേയ്ക്കും എറണാകുളം വിജിലൻസിൽ നിന്ന് ബാബുക്കുട്ടനെ സൈബർ സിറ്റി കഴക്കൂട്ടത്തേയ്ക്കും സ്ഥലം മാറ്റി.
കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് സാജു വർഗ്ഗിസിനെ ഇടുക്കിയിലേയ്ക്കും സ്ഥലം മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]