
പത്തനംതിട്ട:ആലപ്പുഴ യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്..പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നു. കൊല്ലാൻ ആയിട്ടുള്ള ശ്രമമാണ് പോലീസ് നടത്തിയത്. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും.മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം . വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തു. കേരളത്തിലെ പോലീസ് കാണിക്കുന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മേഘക്ക് പരിക്കേറ്റത്.സ്ഥിതി ഗുരുതരമായതിനാലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റിയത്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
.കരുവന്നൂരിൽ സിപിഎം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണ്. അതിന്റെ വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവിനെ എതിരായ ആരോപണം പുറത്തു വന്നു. സിപിഐഎമ്മിന്റെ റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. അതു മറച്ചുവെക്കാൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ശരിയായ വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു