
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ഇത്തരത്തിലുള്ള മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. ഫൈബര്‍ അടങ്ങിയ പ്രൂൺസ് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയതിനാൽ ഉണക്കമുന്തിരി ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡ് പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും.
ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.
വിറ്റാമിനുകളും ഫൈബറും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കും.
ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ സഹായിച്ചേക്കും.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]