
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് നല്ല വര്‍ഷമാണ് 2023. തെന്നിന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തുടര്‍പരാജയങ്ങളുമായി പിന്തള്ളപ്പെട്ടിരുന്ന ബോളിവുഡ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്ന വര്‍ഷം. കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയാണ് ഹിന്ദി സിനിമ ഇക്കൊല്ലം പരിഹരിച്ചത്. പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുടെ കാലത്ത് പല ബോളിവുഡ് ചിത്രങ്ങളും തെന്നിന്ത്യയിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാന് ചിത്രങ്ങളായ പഠാനും ജവാനുമൊക്കെ ഉദാഹരണം. കേരളത്തിലും ഈ ചിത്രങ്ങള്‍ നന്നായി കളക്റ്റ് ചെയ്തിരുന്നു. എന്നാല്‍ എല്ലാ ബോളിവുഡ് ഹിറ്റുകളും ഈ മാര്‍ക്കറ്റില്‍ നേട്ടമുണ്ടാക്കുന്നുണ്ടോ? രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എത്തരത്തില്‍ സ്വീകരിക്കപ്പെട്ടുവെന്ന് നോക്കാം.
ഷാരൂഖ് ഖാന് ചിത്രങ്ങളും ഗദര്‍ രണ്ടും ഒക്കെ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. 13 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 772.33 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ചിത്രം കേരളത്തില്‍ നിന്ന് എത്ര നേടി? ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് 4.75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രം കേരളത്തില്‍ ഹിറ്റ് സ്റ്റാറ്റസില്‍ എത്തിയെന്നും അവര്‍ അറിയിക്കുന്നു.
തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡി, അതിന്റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അര്ജുന് റെഡ്ഡി വാംഗയാണ് അനിമലിന്റെ സംവിധായകന്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ അനില്‍ കപൂറും ബോബി ഡിയോളും മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വലിയ ബോക്സ് ഓഫീസ് വിജയം നേടുമ്പോഴും ചിത്രത്തിന്റെ ഉള്ളടക്കം സ്ത്രീവിരുദ്ധമാണെന്ന ആരോപണം നിരവധിപേര്‍ ഉയര്‍ത്തിയിരുന്നു.
Last Updated Dec 15, 2023, 9:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]