

നവകേരള സദസ്സ് ;പുനര്‍നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പിൽ ഇതുവരെ പൊളിച്ചത് 13 മതിലുകൾ.
സ്വന്തം ലേഖിക.
തിരുവനന്തപുരം :നവകേരള സദസ്സിനായി ഇതുവരെ പൊളിച്ചത് 13 മതിലുകള്‍. കൂടുതലും സ്കൂള്‍ മതിലുകളാണ്. പുനര്‍നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പിലാണ് മതിലുകള്‍ പൊളിക്കുന്നത്.
എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും പലയിടത്തും പണി തുടങ്ങിയിട്ടില്ല. മതില് പൊളിക്കുന്നതിനെതിരേ പലയിടത്തും പ്രതിഷേധവുമുയര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലക്കാട് നെന്മാറ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍-മതിലും പടിയും പൊളിച്ചുനീക്കി.എറണാകുളം മൂന്നിടത്താണ് സ്കൂള്‍ മതില് പൊളിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂര്‍ ഗവ. സ്കൂളില്‍ മതില് പൊളിക്കുന്നതിനെതിരേ യു.ഡി.എഫ്. ഭരിക്കുന്ന മുനിസിപ്പാലിറ്റി രംഗത്തുവന്നിരുന്നു. എന്നാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ മതില് പൊളിച്ചു.
കോതമംഗലത്ത് മാര്‍ ബേസില്‍ സ്കൂളിന്റെ മതില് പൊളിച്ചിടത്ത് ഗേറ്റ് സ്ഥാപിച്ച് പ്രവേശനകവാടമായി ഉപയോഗിക്കാനാണ് സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം.
മലപ്പുറം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതില് പൊളിച്ചു. തൃശ്ശൂര്‍ മാള സെയ്ന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മൂന്ന് മതിലുകളാണ് എട്ടര മീറ്റര്‍ വീതം പൊളിച്ചത്,ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മതില് 34 മീറ്റര്‍ പൊളിച്ചു.
മാവലിക്കര ഗവ. ബോയ്സ് സ്കൂള്‍ മൈതാനത്തെ വേദിക്ക് സമീപം നവകേരള ബസ് എത്തുന്നതിനായി സ്കൂള്‍ കവാടം പൊളിച്ച് വീതി കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ കത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ തള്ളിയിരുന്നു. ഇതിനിടെ മതിലിന്റെ ഒരു ഭാഗം അജ്ഞാതര്‍ പൊളിച്ചുനീക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]