
മുംബൈ: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്കുശേഷം ടീം അംഗങ്ങള്‍ ആകെ മാനസികമായി തകര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഭക്ഷണം പോലും ഇറങ്ങാത്ത മാനസികാവസ്ഥയിലായിരുന്നു കളിക്കാരെല്ലാം ഡ്രസ്സിംഗ് റൂമില്‍ ഇരുന്നിരുന്നതെന്നും ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു.
ഞങ്ങളുടെ രണ്ടു മാസത്തം പ്രയത്നമാണ് ഒറ്റ ദിവസത്തെ മോശം കളിയിലൂടെ ഇല്ലാതാതയത്. ഫൈനല്‍ തോല്‍വിക്ക് ശേഷം ഭക്ഷണം പോലും ഇറങ്ങാത്ത മാനസികാവസ്ഥിലായിരുന്നു ഞങ്ങളെല്ലാം. പെട്ടെന്നാണ് അപ്രതീക്ഷതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെത്തിയത്. അദ്ദേഹം വരുമെന്ന യാതൊരു സൂചനയും ഞങ്ങള്‍ക്കാര്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഡ്രസ്സിംഗ് റൂമിലെത്തിയപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.
രാജ്യത്തിന്റെ പ്രധാനമന്ത്രി വരുമ്പോള്‍ നമ്മള് തല ഉയര്‍ത്തി നില്ക്കണമല്ലോ. തകര്‍ന്നു നില്‍ക്കുമ്പോഴും ഞങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നു. ഞങ്ങളോടരോരുത്തരോടും സംസാരിച്ച അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു. അദ്ദേഹം വന്നു പോയതിനുശേഷമാണ് ഞങ്ങള്‍ കളിക്കാര്‍ പരസ്പരം സംസാരിക്കാന്‍ പോലും തുടങ്ങിയത്. ഈ തോല്‍വി മറന്ന് മുന്നോട്ട് പോയെ പറ്റൂവെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ഞങ്ങളെ ഒരുപാട് സഹായിച്ചു-ഷമി പറഞ്ഞു.
ലോകകപ്പിനുശേഷം വിശ്രമം എടുത്ത ഷമി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണിപ്പോള്‍. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഡ്രസ്സിംഗ് റൂമിലെത്തി നേരില്‍ കണ്ട് ആശ്വസിപ്പിച്ചിരുന്നു. ഇതൊക്കെ സംഭവിക്കുമെന്നും തുടര്‍ച്ചയായി പത്തു കളികള്‍ ജയിച്ച് ഫൈനലിലെത്തിയ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവില്‍ 44 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി ആറാം കിരീടം സ്വന്തമാക്കിയിരുന്നു.
Last Updated Dec 14, 2023, 3:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]