
.news-body p a {width: auto;float: none;} സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. എല്ലാ അംഗങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ടെന്നതാണ് അഹാനയുടെ കുടുംബത്തിന്റെ പ്രത്യേകത.
തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ അറിയിക്കാറുണ്ട്. നിരവധി കാഴ്ചക്കാരും ഇവരുടെ വീഡിയോകൾക്ക് ഉണ്ടാകാറുണ്ട്.
അഹാനയുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് ഹൻസിക കൃഷ്ണ. 19കാരിയായ ഹൻസിക തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിലെ വിദ്യാർത്ഥിനിയാണ്.
തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കുന്ന ഹൻസിക കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങൾ ആരാധകർ ഞെട്ടലോടെയാണ് കണ്ടത്. ദിവസങ്ങൾക്ക് മുമ്പ് ഹൻസിക താൻ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന വിവരം അറിയിച്ചിരുന്നു.
ഇതോടൊപ്പം എന്തിനാണ് ചികിത്സ എന്നതിനെക്കുറിച്ചും ആരാധകരോട് പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുന്ന സമയത്ത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നെന്നും ഹൻസിക നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ ഒരു എംആർഐ സ്കാനിന് വിധേയമായെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ തലയിൽ സ്കാൻ നടത്തിയ ഇമേജുകൾ കാണാം.
സ്കാൻ ചെയ്യാൻ നേരത്ത് ധരിക്കുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് ഹൻസിക ധരിച്ചത്. ഇതോടൊപ്പം സ്കാനിംഗ് മുറിയിലേക്ക് കയറുന്ന വീഡിയോയും പോസ്റ്റിൽ ഉണ്ട്.
പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരാണ് ആശങ്ക അറിയിച്ച് കമന്റ് പങ്കുവച്ചത്. എന്നാൽ പേടിക്കാൻ ഒന്നുമില്ലെന്നും തനിക്ക് കുഴപ്പമില്ലെന്നും ഹൻസിക വ്യക്തമാക്കി.
ഒരു ആശുപത്രി വ്ലോഗ് ഉടൻ പ്രതീക്ഷിക്കുന്നെന്നും ആരാധകർ കമന്റിൽ പറയുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]