
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: യു.എസിലെ ഫ്ലോറിഡയിലുള്ള കീ ബിസ്കെയ്ൻ ബീച്ചിൽ പരിഭ്രാന്തി സൃഷ്ടിച്ച് മനുഷ്യന്റെ തല തീരത്തടിഞ്ഞു. നവംബർ 12നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു.
മണൽ വാരുന്നതിനിടെ ഒരു ബീച്ച് മെയിന്റനൻസ് വർക്കറാണ് അജ്ഞാത മനുഷ്യന്റെ തല കടൽത്തീരത്ത് കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പുരുഷന്റെ തലയാണിതെന്നാണ് പ്രാഥമിക നിഗമനം. കൊലചെയ്യപ്പെട്ടതാണോ അപകടത്തിൽ തല അറ്റുപോയതാണോ എന്ന് വ്യക്തമല്ല.
ബോട്ടപകടമോ സമുദ്ര ജീവികളുടെ ആക്രമണമോ തല വേർപെടാൻ കാരണമാകാമെന്നും പൊലീസ് സംശയിക്കുന്നു. ഏതായാലും തല ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതർ.
കീ ബിസ്കെയ്ൻ ബീച്ചിൽ ആദ്യമായാണ് ഇത്തരം സംഭവമുണ്ടാകുന്നത്. അതിനാൽ പ്രദേശവാസികളിൽ പലരും ബീച്ചിലേക്ക് പോകാൻ ഭയപ്പെടുകയാണെന്ന് പറയുന്നു.
ടൂറിസ്റ്റുകളുടെയും ഇഷ്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കീ ബിസ്കെയ്ൻ ബീച്ച്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]