മലപ്പുറം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ മലപ്പുറത്തു ഔദ്യോഗിക പക്ഷം നേട്ടമുണ്ടാക്കിയതായി കാണിച്ചു ഡി സി സിയുടെ ഔദ്യോഗിക മീഡിയ വാട്സ്ആപ് ഗ്രൂപ്പിൽ വർത്താകുറിപ്പ്. കെ സി വേണുഗോപാൽ പക്ഷക്കാരനായ ഹാരിസ് മൂദൂറാണ് വിജയിച്ചതിനു പിന്നാലെ ഗ്രൂപ്പ് തിരിഞ്ഞുള്ള കണക്കുകൾ സഹിതം ഡി സി സി യുടെ വാട്സ്ആപ് മീഡിയ ഗ്രൂപ്പിൽ വാർത്താകുറിപ്പ് ഇട്ടത്.
ഹാരിസിന്റെ വിജയത്തോടെ എ ഗ്രൂപ്പിനെതിരെ എ പി അനിൽകുമാർ എം എൽഎയും, ഡി സി സി പ്രസിഡന്റ് വി എസ് ജോയിയും നേതൃത്വം നൽകുന്ന പക്ഷം കരുത്തു കാട്ടി എന്നും വാർത്തകുറിപ്പിൽ ഉണ്ട്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
സംഭവം വിവാദമായതോടെ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് കൂടി അഡ്മിൻ ആയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്തു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ വിഭാഗീയത ശക്തമായ സാഹചര്യത്തിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ജില്ലകളിൽ കെസി ഗ്രൂപ്പിന് വൻ മുന്നേറ്റം, നഷ്ടം എ ക്ക്, കണ്ണൂരിൽ സുധാകര പക്ഷത്തിന് തിരിച്ചടി, തൃശൂരിൽ നേട്ടം https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 14, 2023, 10:49 PM IST … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]