
ക്ഷേമ പെന്ഷന് മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നിയമ നടപടി. മന്നാംകണ്ടം വില്ലേജില്‍ മറിയകുട്ടിക്ക് ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.(Maryakutty to High Court against CPIM’s false propaganda)
ക്ഷേമ പെന്ഷന് കിട്ടാത്തതില്‍ പ്രതിഷേധിച്ചതിനെതിരായി നടക്കുന്ന പ്രചരണങ്ങള്‍ തടയണമെന്നും, കൃത്യമായി പെന്ഷന് നല്കാന് നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. നിയമസഹായം ഒരുക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ആണ്.
മറിയകുട്ടിക്കൊപ്പം ഉണ്ടായിരുന്ന അന്നയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത് സിപിഐഎം ആണെന്ന് വാദവും ഇവര്‍ തള്ളി. സിപിഐഎം മുഖപത്രത്തിലും, സൈബര്‍ പേജുകളിലുമടക്കം മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചരണം ആണ് നടന്നത്. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടു വീടും ഉണ്ടെന്നായിരുന്നു വാദം.
Story Highlights: Maryakutty to High Court against CPIM’s false propaganda
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]