

First Published Nov 14, 2023, 3:44 PM IST
സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രത മാണ് ഷഷ്ടി വൃതം സാധാരണയായി ഇത് രക്ഷിതാക്കൾ എടുക്കുന്നത് മക്കൾക്ക് വേ ണ്ടിയിട്ടാണ്. അതോടൊപ്പം തന്നെ ഗൃഹദോഷ ങ്ങൾക്കും സർപ്പ ദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് പരിഹാരമാണ്. നവമ്പർ 18 ന് ശനിയാഴ്ച ആണ് ഈ വർഷത്തെ സ്കന്ദ ഷഷ്ടി.
ഷഷ്ഠിവ്രതോൽപത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കൽ ശൂരപത്മാസുരനും സുബ്രഹ്മ ണ്യനും തമ്മിൽ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാൽ അസുരൻ തന്നെയും സുബ്രഹ്മണ്യനെയും ദേവകൾക്കും മറ്റുള്ളവർക്കും അദൃശനാക്കി. ഭഗവാനെ കാണാതെ പാർവ്വതി വിഷമിച്ചു.
ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. ഷഷ്ഠിനാളിൽ ഭഗവാൻ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാർക്ക് മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ശത്രു നശിച്ചതു കണ്ടപ്പോൾ എല്ലാവരും ഷഷ്ഠി നാളിൽ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറു നിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ.
പ്രണവത്തിൻറെ അർത്ഥം പറഞ്ഞു തരണമെ ന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ ഒരിക്കൽ ബ്രഹ്മാവിനെ തടഞ്ഞു നിർത്തി.ഞാൻ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിൻറെ മറുപടിയിൽ തൃപ്ത നാകാതെ സുബ്രഹ്മണ്യൻ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി.
ഒടുവിൽ ശ്രീ പരമേശ്വരൻ വന്നെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാൻ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യൻ പശ്ഛാത്താപത്തോടെ സർപ്പവേഷം പൂണ്ടു.
സർപ്പരൂപമെടുത്ത് അപ്രത്യക്ഷനായ മുരുക നെ സ്വരൂപത്തിൽ തിരികെ ലഭിക്കു ന്നതിനാ യി പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് മുരുകനെ പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തി നായുള്ള യുദ്ധസമയ ത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തിൽ പറയുന്നുണ്ട്.
സ്കന്ദഷഷ്ഠി വ്രതാനു ഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകൾ അകലും. തീരാവ്യാധികൾക്കും ദുഖങ്ങൾക്കും മരുന്നാണ് സ്കന്ദഷഷ്ഠി. പൂർണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠി ക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ഉറപ്പാണ്. ആറ് ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം.
തിരുത്തണി,സ്വാമിമലൈ, പഴനി, പഴമുതിർ ചോലൈ, തിരുപ്പറങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ. കൂടാതെ കേരളത്തിലെ പയ്യന്നൂർ പെരുന്ന,പെരളശ്ശേരി, മക്രേരി ,തൃക്കുന്നപ്പുഴ, കിടങ്ങൂർ, കുമര നെല്ലൂർ, ഉള്ളൂർ, ഉദയനാപുരം, എളംകുന്നപ്പുഴ, വൈറ്റില, ഹരിപ്പാട് തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രത മനുഷ്ടിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനമായി കഴിയണം.
എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Last Updated Nov 14, 2023, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]