ബീജിങ്: ലോകത്തെവിടെ നിന്നുമുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. ‘ഡിസ്ട്രിബ്യൂട്ടഡ് ഏർലി വാണിംഗ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്ഫോം’ (DEWDBDP) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഗോൾഡൻ ഡോം’ പദ്ധതിക്ക് സമാനമാണ്.
ഒരേസമയം ആയിരക്കണക്കിന് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ഈ ആഗോള മിസൈൽ കവചം ചൈന വികസിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. ചൈനീസ് പ്രതിരോധ ശൃംഖലയിലെ ഈ നിർണായക സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് വിന്യാസം പ്രാഥമിക ഘട്ടത്തിലാണെന്നാണ് സൂചന.
ലോകം മുഴുവൻ നിരീക്ഷണ വലയത്തിലാക്കുന്ന ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമാണിത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) നേതൃത്വത്തിലാണ് പദ്ധതിയുടെ വികസനം.
ഇത് യാഥാർഥ്യമാകുന്നതോടെ ചൈനയുടെ പ്രതിരോധ മേഖല ലോകത്തിലെ തന്നെ ഏറ്റവും ശക്തമായി മാറും. ആയിരം മിസൈലുകൾ തകർത്തെറിയും ചൈനയെ ലക്ഷ്യമാക്കി ലോകത്തിന്റെ ഏത് കോണിൽ നിന്നും തൊടുത്തുവിടുന്ന ആയിരത്തോളം മിസൈലുകളെ ഒരേസമയം കണ്ടെത്താനും തകർക്കാനും ഈ സംവിധാനത്തിന് കഴിയും.
കര, കടൽ, ആകാശം, ബഹിരാകാശം എന്നിവിടങ്ങളിൽ നിന്നുള്ള ഏത് ഭീഷണിയും തിരിച്ചറിഞ്ഞ് വിശകലനം ചെയ്യാൻ ഈ പ്രതിരോധ കവചത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഗ് ഡാറ്റാ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം, അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് തത്സമയം പ്രതിരോധം ഏകോപിപ്പിക്കും.
ചൈനയ്ക്കെതിരായ ആക്രമണ സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഈ സംവിധാനം സഹായിക്കും. രാജ്യസുരക്ഷയുടെ കാര്യത്തിൽ ചൈനയ്ക്ക് വലിയൊരു മുതൽക്കൂത്താകും ഈ പദ്ധതി.
‘ഗോൾഡൻ ഡോമി’നെ കടത്തിവെട്ടി ചൈന ചൈനയുടെ ഈ സൈനിക മുന്നേറ്റം ആഗോളതലത്തിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗോൾഡൻ ഡോം’ പ്രതിസന്ധികളിൽ തുടരുമ്പോഴാണ് ചൈന ഈ നിർണായക നേട്ടം കൈവരിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം തുടരുന്നതിനിടെ ചൈനയുടെ ഈ നീക്കം യുഎസിന് വലിയ തിരിച്ചടിയാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അതേസമയം, ചൈനയുടെ ഈ സൈനിക ശേഷി അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ഈ മിസൈൽ പ്രതിരോധ കവചം യാഥാർത്ഥ്യമാകുന്നത്.
പ്രാഥമിക ഘട്ടങ്ങൾ പൂർത്തിയായാൽ അതിവേഗത്തിൽ ഈ സംവിധാനം പൂർണസജ്ജമാക്കാൻ കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]