.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൽപ്പാത്തി തേര് നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചതായും ഷാഫി പറമ്പിൽ എംപി. ഇക്കാര്യത്തെക്കുറിച്ച് നേതൃത്വവുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും 13,14,15 തീയിതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കൽപ്പാത്തി തേര് ദിവസം വോട്ടെടുപ്പ് നടത്തുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.
കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധിയാകും പാലക്കാട് നടക്കുക. തൃശൂർ പൂരം കലക്കാൻ നടത്തിയവർക്കെതിരെയുള്ള പ്രതികരണമാകും പാലക്കാട് നടക്കുക. ഷാഫി പറമ്പിലിനെ നോമിനേറ്റ് ചെയ്തത് പാർട്ടിയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷാഫി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]