
തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവണ്ണാമലയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്താൻ അധികൃതർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Story Highlights: 2 children 1 woman among 7 killed in road accident in Tamil Nadu
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]