

ട്രെയിന്‍യാത്രക്കിടെ കാണാതായ മലയാളി അഭിഭാഷക സുരക്ഷിതയാണെന്ന് വിവരം ലഭിച്ചു; ജാമ്യം എടുത്തുനല്‍കിയ കൊലക്കേസ് പ്രതികളില്‍ നിന്ന് യുവതിയ്ക്ക് ഭീഷണിയുണ്ടായിരുന്നെന്ന് സഹോദരി
സ്വന്തം ലേഖകൻ
ഡൽഹി: അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍യാത്രക്കിടെ കാണാതായ മലയാളി അഭിഭാഷക ഷീജ ഗിരീഷ് നായര്‍ സുരക്ഷിതയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. താന്‍ ബെംഗളൂരുവില്‍ സുരക്ഷിതയാണെന്ന് ഷീജ, മക്കളെ വിളിച്ച് അറിയിച്ചു. ജോലിയിലെ മാനസിക സമ്മര്‍ദം കാരണം കുറച്ചുദിവസം വീടുവിട്ട് മാറിനിന്നതാണെന്ന് സൂചന.
താന്‍ ബെംഗളൂരുവിലുള്ള കാര്യം അഹമ്മദാബാദ് പൊലീസിനെയും ഷീജ അറിയിച്ചിട്ടുണ്ട്. ജാമ്യം എടുത്തുനല്‍കിയ കൊലക്കേസ് പ്രതികളില്‍ നിന്ന് ഷീജയ്ക്ക് ഭീഷണിയുണ്ടായിരുന്നെന്ന് സഹോദരി പരാതി നല്‍കിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജയെ ട്രെയിന്‍ യാത്രക്കിടെ തിങ്കളാഴ്ചയാണ് കാണാതായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |