
ഗുജറാത്ത് :രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി പുരുഷ ലോകകപ്പ് ടൂർണമെന്റിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടാൻ ഒരുങ്ങുന്നു.
ടോസ് നേടിയ രോഹിത് ബൗളിംഗ് തെരഞ്ഞെടുത്തു. ശുഭമാൻ ഗിൽ ടീമിൽ തിരിച്ചെത്തി.നിലവിലെ സ്ഥിതിവിവരക്കണക്കുകൾ നോക്കുമ്പോൾ, ഈ ഐസിസി പുരുഷ ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും രണ്ട് മത്സരങ്ങൾ വീതം കളിക്കുകയും അവ രണ്ടും ഇന്ത്യ ജയിക്കുകയും ചെയ്തിട്ടുണ്ട്. 50 ഓവർ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എട്ടാമത്തെ മത്സരം ആണിത്. ലോകകപ്പിൽ ഇതുവരെ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല