കുറച്ചുകാലമായി ഷവോമി 15ടി സീരീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളെക്കുറിച്ചും വിവിധ റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്.
ഇപ്പോൾ, ചൈനീസ് ടെക് ഭീമൻ വരാനിരിക്കുന്ന ഷവോമി 15ടി സീരീസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഫോൺ സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങും.
സ്റ്റാൻഡേർഡ് ഷവോമി 15ടി കൂടാതെ, പരമ്പരയിൽ ഷവോമി 15ടി പ്രോയും ഉൾപ്പെടുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഷവോമി 15ടി സീരീസ് എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ഷവോമി അവരുടെ വരാനിരിക്കുന്ന ഷവോമി 15ടി സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 25ന് ആഗോളതലത്തിൽ ഈ ലൈനപ്പ് അനാച്ഛാദനം ചെയ്യും എന്നാണ് കമ്പനി പറയുന്നത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഹാൻഡ്സെറ്റ് ഉടൻ വിൽപ്പനയ്ക്കെത്തുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഷവോമി 15ടി സീരീസിന്റെ വില വിവരങ്ങൾ നിലവിൽ വ്യക്തമല്ല. ഫോണിന്റെ പിൻ ക്യാമറ രൂപകൽപ്പനയും പുറത്തുവിട്ടിട്ടുണ്ട്.
ലൈനപ്പിന്റെ ഭാഗമായി ഷവോമി 15ടി, ഷവോമി 15ടി പ്രോ എന്നിവ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷവോമി 15ടി സീരീസ് ലൈക്ക ട്യൂൺ ചെയ്ത പിൻ ക്യാമറ മൊഡ്യൂളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ടീസർ ചിത്രത്തിൽ ക്യാമറ മൊഡ്യൂളിൽ കമ്പനിയുടെ പേര് കാണാൻ കഴിയും. വരാനിരിക്കുന്ന ഹാൻഡ്സെറ്റിന്റെ റെൻഡറുകൾ ലെയിക്ക ബ്രാൻഡഡ് ട്രിപ്പിൾ-റിയർ ക്യാമറ സജ്ജീകരണം ഉള്ളതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കിയരുന്നു.
ഷവോമി 15ടി ഒരു ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 SoC ആയിരിക്കും ഉപയോഗിക്കുകയെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോമിൽ ഫോൺ പരീക്ഷിക്കുന്നത് കണ്ടെത്തിയിരുന്നു.
അവിടെ സിംഗിൾ-പ്രിസിഷൻ, ഹാഫ്-പ്രിസിഷൻ ടെസ്റ്റുകളിൽ ഹാൻഡ്സെറ്റ് യഥാക്രമം 1,336 ഉം 1,356 ഉം പോയിന്റുകൾ നേടി. ഷവോമി 15ടി സീരീസ്: കൂടുതൽ വിവരങ്ങൾ ക്വാണ്ടൈസ്ഡ് ടെസ്റ്റിൽ ഷവോമി ഫോൺ 1,974 പോയിന്റുകൾ നേടി.
പരീക്ഷിച്ച ഷവോമി 15ടി ആൻഡ്രോയിഡ് 15ൽ പ്രവർത്തിക്കുന്നതായിരുന്നു. അതേസമയം 12 ജിബി റാം ഉണ്ടായിരുന്നു.
ഒക്ടാ കോർ ചിപ്സെറ്റ് 3.25GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാൻഡേർഡ് ഷവോമി 15ടി വേരിയന്റ് മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്പുമായി വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ഷവോമി 15ടി പ്രോയിൽ ഡൈമെൻസിറ്റി 9400+ ചിപ്സെറ്റും 90വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷവോമി 15ടി പ്രോ മോഡലിന് ഉയർന്ന റിഫ്രഷ് റേറ്റ്, ഫ്ലാറ്റ് ഓലെഡ് ടച്ച്സ്ക്രീൻ എന്നിവ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഫോണിന് ഐപി69 പൊടി, ജല പ്രതിരോധ റേറ്റിംഗ് ഉണ്ടായിരിക്കും. ഷവോമി 15ടി പ്രോ, ഷവോമി 15ടി എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
50-മെഗാപിക്സൽ ഓംനിവിഷൻ OVX9100 സെൻസർ, 13-മെഗാപിക്സൽ അൾട്രാവൈഡ്-ആംഗിൾ ലെൻസ്, 50-മെഗാപിക്സൽ സാംസങ്ങ് JN5 5X ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 32-മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇതിനുപുറമെ, സ്റ്റാൻഡേർഡ് മോഡൽ ഫോൺ 67 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]