ന്യൂഡൽഹി ∙ പൂർണ ആരോഗ്യവാനായ സഹപ്രവർത്തകൻ നിനച്ചിരിക്കാതെ
വന്നു മരിച്ചുവെന്ന തൊഴിലുടമയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഡൽഹിയിൽ നിന്നുള്ള കെ.വി.
അയ്യരാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സുഖമില്ലാത്തതിനാൽ ശങ്കർ എന്ന സഹപ്രവർത്തകൻ രാവിലെ തന്നെ അവധി അപേക്ഷിച്ചതായും, തുടർന്ന് താൻ അവധി അനുവദിച്ചതായും അദ്ദേഹം കുറിച്ചു.
കടുത്ത നടുവേദന ആണെന്ന് പറഞ്ഞാണ് ശങ്കർ അവധി എടുത്തത്. രാവിലെ 8.37 നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം വന്നത്.
ഇതിനുപിന്നാലെ 8.47ന് ആയിരുന്നു ശങ്കറിന്റെ മരണം.
‘‘രാവിലെ 11 മണിക്ക് എന്നെ ആകെ ഞെട്ടിച്ച ഒരു ഫോൺ കോൾ വന്നു. വിളിച്ചയാൾ ശങ്കർ മരിച്ചുവെന്ന് എന്നെ അറിയിച്ചു.
എനിക്ക് ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ സ്ഥിരീകരിക്കാനും വിലാസം നേടാനും ഞാൻ മറ്റൊരു സഹപ്രവർത്തകനെ ബന്ധപ്പെട്ടു.
ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു. ആറു വർഷമായി അദ്ദേഹം എന്റെ ടീമിന്റെ ഭാഗമായിരുന്നു.
വെറും 40 വയസ്സ്, ആരോഗ്യവാനാണ്. വിവാഹിതനാണ്, ഒരു കുട്ടിയുമുണ്ട്.
പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല
ശങ്കർ രാവിലെ 8:37 നാണ് എനിക്ക് അവധി സന്ദേശം അയച്ചത്, 8:47 ന് മരിച്ചു. പൂർണ്ണ ബോധമുള്ള ഒരു മനുഷ്യൻ തന്റെ അവസാന ശ്വാസത്തിനു വെറും 10 മിനിറ്റ് മുൻപ് എനിക്ക് സന്ദേശം അയച്ചു.
ഞാൻ പൂർണമായും ഞെട്ടിപ്പോയി. ജീവിതം പ്രവചനാതീതമാണ്.
നിങ്ങളുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുക, സന്തോഷത്തോടെ ജീവിക്കുക. കാരണം അടുത്ത നിമിഷം എന്താണെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല’’ – അയ്യർ തന്റെ പോസ്റ്റിൽ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]