മുംബൈ: ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഏറ്റവും പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. പുതിയ മോഡലുകള്‍ സ്വന്തമാക്കാനുള്ള പ്രീ ബുക്കിങ് സെപ്റ്റംബര്‍ 15ന് ആരംഭിക്കുമെന്നും ആപ്പിള്‍ ആറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25 മുതല്‍ ഐഫോണ്‍ 15 വേരിയന്റുകള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തി തുടങ്ങും. ഇതിനിടെയാണ് ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 17 ഏതാനും ദിവസങ്ങള്‍ക്കകം ആഫോണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ പുതിയ ഐഒഎസ് വേര്‍ഷന്‍ ഫോണുകളില്‍ ലഭ്യമാവുമെന്ന് ആപ്പിള്‍ അറിയിച്ചു. സ്റ്റാന്‍ഡ്ബൈ മോഡ്. ജേണല്‍ ആപ്, മാറ്റങ്ങളോടെയുള്ള മെസേജിങ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ അടങ്ങിയതാണ് പുതിയ ഐഒഎസ് 17. വിശ്വസ്തരായ ഒരു കൂട്ടം കോണ്ടാക്ടുകളിലേക്ക് പാസ്വേഡുകള് പങ്കുവെയ്ക്കാനുള്ള അവസരവും പുതിയ ഐഒഎസില്‍ ഉണ്ടാവും. പാസ്വേഡുകളില് മാറ്റം വരുത്താനും ഈ കോണ്ടാക്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സാധിക്കും.
കൂടുതല്‍ ആകര്‍ഷകമായി മാറുന്ന പ്ലാറ്റ്ഫോമും ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും പ്രത്യേക വസ്തുക്കളെ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്ന സംവിധാനവും ഉണ്ടാവും. കൂടുതല്‍ കൃത്യകയുള്ള ഓട്ടോ കറക്ട്, പ്രെഡിക്ടീവ് ടെക്സ്റ്റ് നിര്‍ദേശങ്ങള്‍ ടൈപ്പിങ് എളുപ്പത്തിലാക്കും. ഐഫോണ്‍ അടുത്തേക്ക് കൊണ്ടുവന്നോ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചുമായി പെയര്‍ ചെയ്തോ കോണ്ടാക്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഐഒഎസ് 17ല്‍ ഉണ്ടാവും.
പുതിയ ഐഒഎസ് വേര്‍ഷന്‍ ലഭിക്കുന്ന ഫോണുകള്‍ ഇവയാണ്…
- iPhone XS
- iPhone XS Max
- iPhone XR
- iPhone 11
- iPhone 11 Pro
- iPhone 11 Pro Max
- iPhone 12
- iPhone 12 Mini
- iPhone 12 Pro
- iPhone 12 Pro Max
- iPhone 13
- iPhone 13 Mini
- iPhone 13 Pro
- iPhone 13 Pro Max
- iPhone SE (രണ്ടാം ജനറേഷനും അതിന് ശേഷമുള്ളവയും)
- iPhone 14 (പ്ലസ് ഉള്‍പ്പെടെ)
- iPhone 14 Pro
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നിവയിലാണ് പുതിയ ഐഒഎസ് ലഭിക്കാത്തത്. നേരത്തെ ഐഒഎസ് 16 പുറത്തിറങ്ങിയപ്പോള്‍ തന്നെ ഐഫോണ്‍ 6, ഐഫോണ്‍ 7 എന്നിവയ്ക്കുള്ള അപ്ഗ്രേഡുകള്‍ നിര്‍ത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]